സീറോമലബാർ ഉയിർപ്പുകാലം നാലാം വെള്ളി മെയ് 13 യോഹ. 3: 1-12 ദൈവരാജ്യം സ്വീകരിക്കാൻ

ഇസ്രായേലിലെ ഒരു ഗുരുവായ നിക്കൊദേമോസിനോട് ഈശോ പറയുന്നത്, ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കണം എന്നാണ്. നിക്കൊദേമോസിൽ നന്മയും ഈശോയെ അറിയാനും അംഗീകരിക്കാനുമുള്ള മനസുമുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിലുള്ള നന്മയും അറിവും മാത്രം പോരായിരുന്നു ദൈവരാജ്യപ്രവേശനത്തിന്. അതിന് ക്രിസ്തുവിലുള്ള പുതുജനനം കൂടി ആവശ്യമാണ്.

ക്രിസ്തുവിൽ ജനിക്കുക, അവനിൽ ജീവിക്കുക എന്നതാണ് ദൈവരാജ്യപ്രവേശനത്തിന് നമ്മെയും അർഹരാക്കുന്നത്. നമ്മിലും നന്മയും സ്നേഹവുമൊക്കെ ഒരളവ് വരെ ഉണ്ടായിരിക്കാം. പക്ഷേ, അത് പോരാ. ഈശോയിലുള്ള പുതുജനനം – ജലത്താലും ആത്മാവിനാലും – നമുക്ക് ആവശ്യമാണ്. അത് നമുക്കുണ്ടോ എന്ന് അറിയാൻ സ്വന്തം ജീവിതം പരിശോധിക്കുക.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.