സീറോമലബാർ ഉയിർപ്പുകാലം നാലാം വ്യാഴം മെയ് 12 യോഹ. 6: 52-59 ഈശോയോട് ഒന്നാകാൻ

“എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു.” യേശു നമ്മിലും നമ്മൾ യേശുവിലും വസിക്കാനുള്ള വഴിയെന്താണ് എന്നതാണ് ഈ വചനഭാഗത്തിലൂടെ നമ്മൾ മനസിലാക്കുന്നത്. അവനിൽ വസിക്കാനും അവൻ നമ്മിൽ വസിക്കാനും നമ്മൾ അവന്റെ ശരീരവും രക്തവും സ്വീകരിക്കുക. ജീവിതം മുഴുവൻ യേശുവോട്‌ ഒന്നായിരിക്കാനുള്ള മാർഗ്ഗമാണത്. ഈ ജീവിതത്തിൽ മാത്രമല്ല, നിത്യജീവൻ ലഭിക്കാനും അതാണ് മാർഗ്ഗം.

നമ്മൾ നടത്തുന്ന ദിവ്യകാരുണ്യ സ്വീകരണങ്ങൾ യഥാർത്ഥത്തിൽ നമ്മെ യേശുവിനോട് ഒരുമിപ്പിക്കുന്നുണ്ട്. നമ്മൾ അതിനെക്കുറിച്ച് ബോധവാന്മാരാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ ഭൂമിയിൽ വച്ചു തന്നെ ഈശോയോട് ഒന്നിക്കാനുള്ള മാർഗ്ഗം എന്താണെന്ന് അറിയുകയും എന്നാൽ അതിന് ശ്രമിക്കാതിരിക്കുകയും ചെയ്യുന്ന വിഡ്ഢികളായി നമ്മൾ മാറരുത്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.