സീറോ മലബാർ ഉയിർപ്പുകാലം നാലാം ബുധൻ മെയ് 11 യോഹ. 1: 35-42 ഈശോയുടെ അടുത്തേക്ക്

“ആ രണ്ടു പേരിൽ ഒരുവൻ ശിമയോൻ പത്രോസിന്റെ സഹോദരൻ അന്ത്രയോസ് ആയിരുന്നു. അവൻ ആദ്യമേ തന്റെ സഹോദരനായ ശിമയോനെ കണ്ട് അവനോട്, ഞങ്ങൾ മിശിഹായെ കണ്ടു എന്നു പറഞ്ഞു അവനെ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു.” താൻ കണ്ട ഈശോയെക്കുറിച്ച തന്റെ സഹോദരനോടു പറയുകയും അയാളെക്കൂടി ഈശോയുടെ അടുത്തേക്ക് കൊണ്ടുവരികയുമാണ് അന്ത്രയോസ്.

നമ്മൾ അറിഞ്ഞ ഈശോയെക്കുറിച്ച് മറ്റുള്ളവരോട് പറയുകയും അവരെക്കൂടി ഈശോയുടെ അടുത്തേക്ക് കൊണ്ടുവരികയും ചെയ്യുക എന്നത് പ്രധാനപ്പെട്ടതാണ്. നമ്മുടെ താമസസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും നമ്മൾ അറിഞ്ഞ ഈശോയുടെ സാക്ഷികളാകാൻ നമുക്ക് സാധിക്കുന്നുണ്ടോ എന്ന് നമ്മൾ ധ്യാനിക്കേണ്ടതാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.