സീറോ മലബാർ ഉയിർപ്പുകാലം നാലാം ചൊവ്വ മെയ് 10 മർക്കോ. 3: 13-19 പന്ത്രണ്ടു പേർ

ഈശോ, തന്നോടു കൂടെയായിരിക്കുന്നതിനും പ്രസംഗിക്കാൻ അയക്കുന്നതിനും പിശാചുക്കളെ ബഹിഷ്‌ക്കരിക്കാൻ അധികാരം നൽകുന്നതിനുമായി പന്ത്രണ്ടു പേരെ നിയോഗിക്കുകയാണ്. ഈ പന്ത്രണ്ടു പേരും ഈശോയ്ക്ക് ഇഷ്ടമുള്ളവരാണ് (13). പക്ഷേ ഈ പന്ത്രണ്ടു പേരും വ്യത്യസ്ത സ്വഭാവസവിശേഷതകൾ ഉള്ളവരാണ്.പിന്നീട് അവരിൽ ഒരാൾ അവിടുത്തെ ഒറ്റിക്കൊടുക്കുകയും വേറൊരാൾ തള്ളിപ്പറയുകയും ചെയ്യുന്നുണ്ട്.

വ്യത്യസ്ത സ്വഭാവമുള്ളവരെ ഇഷ്ടപ്പെടുകയും ശിഷ്യന്മാരായി തെരഞ്ഞെടുത്ത് ദൗത്യം ഏല്പിക്കുകയും ചെയ്യുന്ന ഈശോ നമുക്ക് വലിയ മാതൃകയാണ്. ആരെയും തള്ളിക്കളയാതെ എല്ലാവരെയും ചേർത്തുപിടിക്കാനുള്ള വലിയ മാതൃക. വ്യത്യസ്ത സ്വഭാവമുള്ളവരെ നമ്മുടെ വീടുകളിലും സമൂഹങ്ങളിലും തൊഴിലിടങ്ങളിലും ഒറ്റപ്പെടുത്താതെ അവരെയും സ്നേഹിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.