സീറോ മലബാർ മംഗളവാര്‍ത്താക്കാലം രണ്ടാം വെള്ളി ഡിസംബർ 09 ലൂക്കാ 1: 46-56 ഓരോ ദിനവും സ്തോത്രഗീതം

“എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു” – മറിയത്തിന്റെ സ്തോത്രഗീതത്തിന്റെ ആദ്യവാക്യമാണിത്. സ്വന്തം ജീവിതത്തിൽ ദൈവം പ്രവർത്തിച്ച വലിയ അത്ഭുതവും ഏലീശ്വായുടെ ജീവിതത്തിൽ ദൈവം നൽകിയ വലിയ അനുഗ്രഹവും കണ്ട മറിയം എല്ലാ മഹത്വവും ദൈവത്തിന് നൽകുന്നു.

ജീവിതത്തിൽ ദൈവം വർഷിക്കുന്ന അനുഗ്രഹങ്ങൾക്കും കൃപകൾക്കും കാരണം തന്റെ യോഗ്യതയല്ല മറിച്ച്, ദൈവത്തിന്റെ കാരുണ്യമാണ് എന്ന് നമ്മളും മനസിലാക്കേണ്ടതുണ്ട്. സ്വന്തം ജീവിതത്തിലെ നേട്ടങ്ങൾക്കും ഉയർച്ചകള്‍ക്കും വിജയങ്ങൾക്കും പിന്നിൽ ദൈവമാണ് എന്നു മനസിലാക്കി ജീവിതം നന്ദിയുടേതാക്കി മാറ്റിയാൽ നമുക്കും യഥാർത്ഥ ആനന്ദത്തിലേക്ക് കടന്നുവരാനാകും. “മറിയം അവളോടു കൂടെ മൂന്നു മാസം താമസിച്ചു; പിന്നെ വീട്ടിലേക്കു മടങ്ങി” (56) എന്നാണ് വചനം പറയുന്നത്. മറിയം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോഴും അവളുടെ അധരങ്ങളില്‍ സ്തോത്രഗീതമാണ്. നിത്യജീവിതത്തിന്റെ ഓരോ വേദിയിലും ദൈവത്തിന് സ്തോത്രം പാടാന്‍ നമുക്കും സാധിക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.