സീറോ മലബാര്‍ ഉയിര്‍പ്പുകാലം നാലാം തിങ്കള്‍ മെയ്‌ 09 യോഹ. 14: 15-24 സഹായകന്‍

എന്നേക്കും നിങ്ങളോടു കൂടെയായിരിക്കാന്‍ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്കു തരികയും ചെയ്യും. നിത്യസഹായകനായ പരിശുദ്ധാത്മാവിനെ ഈശോ വാഗ്ദാനം ചെയ്യുന്ന  ഭാഗമാണിത്. നമ്മള്‍ മനുഷ്യരോടുള്ള ദൈവത്തിന്റെ, ഈശോയുടെ സ്നേഹത്തിന്റെ ഫലമാണ് ഈ വാഗ്ദാനം. ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല എന്നും ഈശോ പറയുന്നുണ്ട്.  നമ്മുടെ ജീവിതത്തിലെ ഏതു സാഹചര്യത്തിലും നമ്മോടു കൂടെയുള്ള ദൈവത്തിന്റെ സാന്നിധ്യത്തെയാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്.

എപ്പോഴും നമ്മുടെ കൂടെയുള്ള, നമ്മുടെ സഹായമായി നില്‍ക്കുന്ന ദൈവസാന്നിധ്യത്തെ, പരിശുദ്ധാത്മാവിനെ നമ്മള്‍ അറിയുന്നുണ്ടോ, അനുഭവിക്കുന്നുണ്ടോ എന്നതാണ് നമ്മള്‍ നമ്മോടു തന്നെ ചോദിക്കേണ്ട ചോദ്യം. സഹായകനായ പരിശുദ്ധാത്മാവിന്റെ സഹായം ഓരോ ദിനവും സ്വീകരിച്ച് ഈ ഭൂമിയിലെ ദിനങ്ങളെ നമുക്ക് കൂടുതല്‍ ധന്യമാക്കാം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.