സീറോ മലബാർ പള്ളിക്കൂദാശാക്കാലം നാലാം വെള്ളി നവംബർ 25 മർക്കോ. 12: 18-27 തെറ്റ് പറ്റുന്നത്

“വിശുദ്ധ ലിഖിതമോ, ദൈവത്തിന്റെ ശക്തിയോ അറിയാത്തതു കൊണ്ടല്ലേ നിങ്ങള്‍ക്ക് തെറ്റു പറ്റുന്നത്” (24) എന്ന യേശുവിന്റെ, സദുക്കായരോടുള്ള വാക്കുകള്‍ നമ്മെയും ചിന്തിപ്പിക്കേണ്ടതാണ്. സ്വന്തം ബുദ്ധിയിലും ശക്തിയിലും കഴിവിലും വിശ്വസിച്ചു മാത്രം ജീവിതത്തില്‍ മുന്നേറാന്‍ ശ്രമിക്കുമ്പോള്‍ പരാജയം ഉണ്ടാവുക വളരെ സ്വാഭാവികമാണ്. നമ്മുടെ ചിന്തകളേക്കാൾ ദൈവത്തിന്റെ ചിന്തയും നമ്മുടെ ശക്തിയേക്കാള്‍ ദൈവത്തിന്റെ ശക്തിയും, മഹത്തരവും ആശ്രയിക്കാവുന്നതുമാണ് എന്ന വിശ്വാസം നമുക്കുണ്ടാകണം.

നമ്മുടെ ജീവിതത്തില്‍ ഇതുവരെ സംഭവിച്ച പരാജയങ്ങള്‍ക്കുള്ള കാരണം തേടിപ്പോകുമ്പോള്‍ നമുക്ക് ഉത്തരം കണ്ടെത്താന്‍ സാധിക്കുന്നത് ഇന്നത്തെ വചനത്തിലായിരിക്കും. ജീവിതത്തില്‍ തെറ്റ് പറ്റാതിരിക്കാന്‍ വിശുദ്ധ ലിഖിതവും ദൈവത്തിന്റെ ശക്തിയും അറിയുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.