സീറോ മലബാര്‍ പള്ളിക്കൂദാശാക്കാലം നാലാം വ്യാഴം നവംബർ 24 ലൂക്കാ 10: 17-21 പേരുകള്‍ എഴുതപ്പെടുന്നത്

എന്തിലാണ് നിങ്ങള്‍ സന്തോഷിക്കേണ്ടത്, എന്തിലാണ് നിങ്ങള്‍ സന്തോഷിക്കാതിരിക്കേണ്ടത് എന്നതിനെക്കുറിച്ച് യേശു പറയുന്ന ഭാഗമാണ് നമ്മള്‍ ഇന്ന് ധ്യാനിക്കുന്നത്. ഭൂമിയില്‍ വന്‍കാര്യങ്ങള്‍ ചെയ്യുന്നതിലോ, മനുഷ്യര്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് കയ്യടിക്കുന്നതിലോ, മറ്റാരും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുന്നതിലോ നമ്മള്‍ അധികം സന്തോഷിക്കേണ്ട ആവശ്യമില്ല എന്നാണ് അവിടുന്ന് പറയുന്നത്. സ്വര്‍ഗ്ഗത്തില്‍ പേരുകള്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതിലാണ് സന്തോഷിക്കേണ്ടത് എന്നാണ് യേശു പറയുക. മനുഷ്യരുടെ മഹത്വമല്ല നമ്മള്‍ അന്വേഷിക്കേണ്ടത്, ഭൂമിയിലല്ല നിക്ഷേപങ്ങള്‍ കൂട്ടിവയ്‌ക്കേണ്ടത് എന്നീ വചനങ്ങള്‍ ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.

ഭൂമിയില്‍ നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ വഴി സ്വര്‍ഗ്ഗത്തില്‍ നമ്മുടെ പേരുകള്‍ ചേര്‍ക്കപ്പെടുന്നുണ്ടോ എന്നത് നാം ഗൗരവമായി ധ്യാനിക്കേണ്ട വിഷയമാണ്. സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കുന്നവരുടെ പേരുകള്‍, ഭൂമിയിലല്ല, സ്വര്‍ഗ്ഗത്തിലാണ് എഴുതപ്പെടേണ്ടത്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.