സീറോ മലബാര്‍ പള്ളിക്കൂദാശാക്കാലം നാലാം ബുധൻ നവംബർ 23 ലൂക്കാ 1: 46-55 സ്തോത്രഗീതം

പരിശുദ്ധ അമ്മയുടെ സ്തോത്രഗീതം സ്തുതിയുടെയും ആരാധനയുടെയും അത്ഭുതകരമായ പ്രാർത്ഥനയാണ്. ഭൂതകാലത്തിൽ വേരൂന്നിയതും എന്നാൽ ഭാവിയിലേക്ക് തുറന്നതുമായ പ്രാർത്ഥനയുടെ ഒരു മാതൃക പരിശുദ്ധ അമ്മ നമുക്ക് നൽകുന്നു. മറിയം ദൈവത്തെ സ്തുതിക്കുകയും ദൈവത്തിൽ ആശ്രയിക്കുകയും ദൈവത്തിന്റെ ഭാവിപദ്ധതിയിൽ സ്വയം സമർപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ഇത് പ്രത്യാശയുടെയും നന്ദിയുടെയും പ്രാർത്ഥനയായി മാറുന്നു.

ദരിദ്രരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും വിശക്കുന്നവരുടെയും എളിയവരുടെയും പക്ഷത്തു നിൽക്കുന്ന ദൈവത്തെ സ്തോത്രഗീതത്തിൽ നമ്മൾ കാണുന്നു. നമ്മളും നമുക്കു ലഭിച്ച അനുഗ്രഹങ്ങളെ തിരിച്ചറിയാനും അവയെക്കുറിച്ച് ധ്യാനിക്കാനും സമയം ചെലവഴിക്കണമെന്ന് ഈ പ്രാർത്ഥന നമ്മെ ഓർമ്മിപ്പിക്കുന്നു. ദൈവം എനിക്കു വേണ്ടിയും എന്നിലൂടെയും ചെയ്‌ത മഹത്തായ കാര്യങ്ങൾ തിരിച്ചറിഞ്ഞ് ഞാനും എന്റെ സ്വന്തം സ്തോത്രഗീതം എഴുതിത്തുടങ്ങേണ്ടതുണ്ട്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.