സീറോ മലബാര്‍ ഉയിര്‍പ്പുകാലം നാലാം ഞായര്‍ മെയ്‌ 08 മത്തായി 28: 16-20 യുഗാന്തം വരെ

ഈശോയുടെ അവസാനത്തെ വാഗ്ദാനമായി നമുക്ക് ഈ ഭാഗത്തെ മനസിലാക്കാം. യുഗാന്തം വരെ ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും എന്നാണ് ഈശോ പറയുന്നത്. നിങ്ങള്‍ക്ക് സഹനങ്ങള്‍ ഉണ്ടാവില്ല, നിങ്ങള്‍ക്ക് രോഗങ്ങള്‍ ഉണ്ടാവില്ല, നിങ്ങള്‍ക്ക് മരണം ഉണ്ടാവില്ല എന്നൊന്നുമല്ല ഈശോ പറയുന്നത്. യുഗാന്തം വരെ ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും എന്നാണ്.

മേല്‍പ്പറഞ്ഞ കാര്യങ്ങളൊക്കെ നിങ്ങള്‍ക്ക് ഉണ്ടാകുമായിരിക്കും. പക്ഷേ, അപ്പോഴെല്ലാം ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും. ശിഷ്യന്മാരെ തന്റെ കൂടെ ആയിരിക്കാന്‍ വിളിച്ചവന്‍ ഒടുവില്‍, ‘ഞാന്‍ എപ്പോഴും യുഗാന്തം വരെ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും’ എന്ന വാഗ്ദാനം നല്‍കുന്നു. എന്റെ കൂടെയുള്ള ഈശോയെ അനുഭവിക്കാന്‍ എനിക്ക് സാധിക്കുന്നുണ്ടോ?

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.