സീറോ മലബാര്‍ പള്ളിക്കൂദാശാക്കാലം നാലാം തിങ്കൾ നവംബർ 21 യോഹ. 14: 1-14 ഈശോ പിതാവിലേക്കുള്ള വഴി

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ വ്യക്തിപരമായ സുരക്ഷിതത്വ കേന്ദ്രം ഈശോയാണെന്നു പ്രഖ്യാപിക്കുന്ന വചനഭാഗമാണിത്. ‘വഴിയും സത്യവും ജീവനും ഞാനാണ്’ എന്ന് ഈശോ പറയുമ്പോൾ നമ്മൾ മനസിലാക്കേണ്ടത് എപ്പോഴും ആശ്രയിക്കേണ്ടത് അവനെ മാത്രമാണ് എന്നാണ്.

അഭയകേന്ദ്രങ്ങളും സുരക്ഷിത താവളങ്ങളും തേടിനടക്കുന്നവരാണ് നമ്മൾ. അങ്ങനെയുള്ള നമുക്ക് ഉപകാരപ്പെടുന്ന ഏറ്റവും നല്ല പാഠമാണ് ഈ വചനഭാഗം. താൻ ഭൂമിയിൽ നിന്ന് കടന്നുപോകുന്നു എന്ന് ശിഷ്യരോടു പറയുമ്പോൾ അവർ  അസ്വസ്ഥരാവുകയാണ് എന്ന് മനസിലാക്കി യേശു പറയുന്ന ഭാഗമാണിത്. ജീവിതത്തിൽ നേടുന്നതും നേടിയെടുക്കാൻ ആഗ്രഹിക്കുന്നതുമായതെല്ലാം തന്നിൽ കണ്ടെത്താൻ സാധിക്കുമെന്ന് അന്നത്തെ ശിഷ്യന്മാരോടെന്നപോലെ നമ്മോടും ഈശോ പറയുകയാണ്. എന്നോട് നേരിട്ട് ഈശോ പറയുന്നതാണ് ഈ വചനം എന്ന് വിചാരിച്ച് വായിച്ചു ധ്യാനിക്കുക.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.