സീറോ മലബാര്‍ പള്ളിക്കൂദാശാക്കാലം നാലാം ഞായർ നവംബർ 20 യോഹ. 18: 33-37 എന്റെ രാജ്യം ഐഹികമല്ല

“എന്റെ രാജ്യം ഐഹികമല്ല” (36). ഈ ഭൂമിയിലെ രാജസങ്കല്‍പങ്ങളല്ല രാജത്വത്തെക്കുറിച്ച് ഈശോയുടെ മനസിലുള്ളത്. ഈ ഭൂമിയും ഇതിലെ വസ്തുക്കളുമൊന്നും ശാശ്വതമല്ല എന്ന് ഈശോയ്ക്ക് അറിയാം. ഈശോയുടെ വാക്കുകളും പ്രവര്‍ത്തികളും നിത്യജീവനെ ലക്ഷ്യമാക്കിയാണ്. സത്യത്തിനു സാക്ഷ്യം വഹിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അവിടുന്ന് പറയുകയും ചെയ്യുന്നു.

നമ്മുടെ മനസിലെ രാജസങ്കല്‍പങ്ങളും പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യവും എന്തൊക്കെയാണ്? നമ്മള്‍ സമയം ചെലവഴിക്കുന്നതും അദ്ധ്വാനിക്കുന്നതുമെല്ലാം ഈ ഭൂമിയിലെ കാര്യങ്ങള്‍ക്കായാണ്. ഇവിടെ നമ്മള്‍ കാണുന്നതും അനുഭവിക്കുന്നതും സ്വന്തമാക്കാന്‍ ശ്രമിക്കുന്നതുമൊന്നും ശാശ്വതമല്ല എന്ന് ഓര്‍മ്മിക്കണം. ആരോഗ്യവും സൗന്ദര്യവും സമ്പത്തും നേട്ടങ്ങളും എല്ലാം കടന്നുപോകാനുള്ളതാണ്. ഈശോ ഈ ഭൂമിയെയും ഇതിലെ വസ്തുക്കളെയും നോക്കിക്കാണുന്നതുപോലെ നമുക്കും കാണാന്‍ ശ്രമിക്കാം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.