സീറോ മലബാര്‍ പള്ളിക്കൂദാശാക്കാലം മൂന്നാം വ്യാഴം നവംബർ 17 മത്തായി 13: 10-23 ഭാഗ്യമുള്ളവര്‍

വിതക്കാരന്റെ ഉപമയുടെ പശ്ചാത്തലത്തില്‍ ഈശോ പറയുന്ന ഒരു വാക്യം ശ്രദ്ധേയമാണ്: “നിങ്ങളുടെ കണ്ണുകളും കാതുകളും ഭാഗ്യമുള്ളവ” (16). വിശ്വസിക്കുന്നവരുടെയും യേശുവിനോട് ചേര്‍ന്നുനില്‍ക്കുന്നവരുടെയും കാര്യമാണിത്.

ഭാഗ്യമുള്ള ജീവിതമായിട്ടാണോ നമ്മള്‍ നമ്മുടെ ജീവിതത്തെ കാണുന്നത്? “അനേകം പ്രവാചകന്മാരും നീതിമാന്മാരും നിങ്ങള്‍ കാണുന്നവ കാണാന്‍ ആഗ്രഹിച്ചു, എങ്കിലും കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ ആഗ്രഹിച്ചു, എങ്കിലും കേട്ടില്ല” എന്നും യേശു പറയുന്നുണ്ട്. നമുക്കു മുമ്പ് ജീവിച്ചു മണ്‍മറഞ്ഞ അനേകം തലമുറകള്‍ക്ക് ലഭിക്കാത്ത എത്രയോ അനുഗ്രഹങ്ങളും ദാനങ്ങളും നമുക്ക് ലഭിക്കുന്നുണ്ട്. യേശുവിനോട് ചേര്‍ന്നുനിന്ന് കാണുകയും കേള്‍ക്കുകയും പഠിക്കുകയും ജീവിക്കുകയും ചെയ്യുമ്പോള്‍ ജന്മം നിറയെ ദൈവാനുഗ്രഹവും ഭാഗ്യവും നിറഞ്ഞതായി നമുക്ക് അനുഭവപ്പെടും. ഭാഗ്യം കെട്ട ജന്മമാണ് എന്റേത് എന്ന തോന്നല്‍ പലപ്പോഴും ഉണ്ടാകുന്നത് ദൈവത്തോടു ചേര്‍ന്ന് ജീവിതത്തെ കാണാത്തതുകൊണ്ടാണ്. പാഴായിപ്പോകേണ്ട വിത്തല്ല നമ്മള്‍ എന്ന് ഓര്‍മ്മിക്കുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.