സീറോ മലബാർ പള്ളിക്കൂദാശാക്കാലം മൂന്നാം ബുധൻ നവംബർ 16 ലൂക്കാ 16: 13-17 ബലം

“എല്ലാവരും ബലം പ്രയോഗിച്ച് അതില്‍ പ്രവേശിക്കുന്നു” (16). തിന്മക്കെതിരെ ജീവിതത്തില്‍ ബലം പ്രയോഗിച്ചേ വിജയം നേടാനാവൂ എന്ന സന്ദേശം ഈ വചനഭാഗം നമുക്ക് നല്‍കുന്നു. “രണ്ടു യജമാനന്മാരെ ഒരുമിച്ചു സേവിക്കാന്‍ സാധ്യമല്ല; ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കാന്‍ സാധ്യമല്ല.” ജീവിതത്തിലെ വലിയ തത്വമാണിത്.

അടിസ്ഥാനപരമായ തെരഞ്ഞെടുപ്പ് നമുക്ക് ജീവിതത്തില്‍ ആവശ്യമാണ്. അതിന് ഒരുവന്‍ അവനവനോടു തന്നെ ബലപ്രയോഗം നടത്തേണ്ടത് ആവശ്യമാണ്. തിന്മക്കെതിരെ നിലപാടെടുക്കാന്‍, നന്മക്കൊപ്പം നിലകൊള്ളാന്‍ ധീരത ആവശ്യമാണ്. വില കൊടുത്താലേ, വിലപിടിപ്പുള്ളത് നേടിയെടുക്കാനാവൂ എന്ന് ഓര്‍മ്മിക്കുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.