സീറോ മലബാർ ഉയിർപ്പുകാലം മൂന്നാം ശനി മെയ് 07 യോഹ. 10: 14-16 നന്മ അംഗീകരിക്കുക

‘ഞാൻ നല്ല ഇടയനാണ്. ഞാൻ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു. ആടുകൾക്കു വേണ്ടി ഞാൻ ജീവൻ അർപ്പിക്കുന്നു’ എന്നൊക്കെ ഈശോ പറയുമ്പോൾ യഹൂദരുടെ പ്രതികരണം വളരെ നിഷേധാത്മകമാണ്. അവന് പിശാചുണ്ട്, അവനു ഭ്രാന്താണ്, എന്തിന് അവൻ പറയുന്നതു കേൾക്കണം എന്നൊക്കെയാണ് യഹൂദരിൽ വളരെപ്പേർ പറയുന്നത്. ഈശോ നല്ലതു പറയുമ്പോഴും ചെയ്യുമ്പോഴും അതൊന്നും അംഗീകരിക്കാതെ ഈശോയെ വിമർശിക്കാനും നശിപ്പിക്കാനും ശ്രമിക്കുകയാണ് അവർ.

ഇതേ സ്വഭാവവിശേഷമാണോ നമുക്കുമുള്ളത് എന്ന് ധ്യാനിക്കുക ഉചിതമാണ്. മറ്റുള്ളവരിലെ നന്മ അംഗീകരിക്കുന്നവരാണോ നമ്മൾ? അതോ അവരിലെ നന്മയെ, ആരോപണങ്ങളാൽ നശിപ്പിക്കുന്നവരാണോ നമ്മൾ? നമ്മളും നല്ല ഇടയന്മാരാകേണ്ടവരാണ് എന്നോർമ്മിക്കുക.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.