സീറോ മലബാര്‍ പള്ളിക്കൂദാശാക്കാലം രണ്ടാം ബുധൻ നവംബർ 09 മത്തായി 22: 1-14 ക്ഷണിക്കപ്പെട്ടവര്‍

‘ക്ഷണിക്കപ്പെട്ടവര്‍ അത് വകവയ്ക്കാതെ’ തങ്ങളുടേതായ മേഖലകളിലേക്കു തിരിയുന്ന വചനഭാഗമാണ് നമ്മള്‍ ഇന്ന് ധ്യാനിക്കുന്നത്. ക്ഷണിക്കപ്പെട്ടവന്റെ അവകാശമല്ല, മറിച്ച് ക്ഷണിച്ചവന്റെ ഔദാര്യമാണ് ഓരോ ക്ഷണവും. ഔദാര്യം കൊണ്ട് ലഭിച്ചതുവരെ വേണ്ടെന്നു വയ്ക്കുന്ന അലസഭാവമാണ് ക്ഷണിക്കപ്പെട്ടവര്‍ക്ക്. അവര്‍ക്ക് അവരുടേതായ ‘വലിയ’ കാര്യങ്ങളുണ്ട്.

ക്ഷണിച്ചവന്റെ ക്ഷണം ‘വകവയ്ക്കാതെ’ തങ്ങളുടേതായ വലിയ കാര്യങ്ങള്‍ക്കായി പോകുന്ന ക്ഷണിക്കപ്പെട്ടവരുടെ നിരയില്‍ നമ്മളുമുണ്ടോ എന്ന് ചിന്തിച്ചുനോക്കുന്നത് നല്ലതാണ്. ക്ഷണിച്ചവന്റെ വിരുന്നിനു പോകാതെ വയലിലേക്കും വ്യാപാരത്തിലേക്കും പോകുന്ന ശീലമുള്ളവരാണോ നമ്മള്‍? എങ്കില്‍ സ്വയം നാശത്തിലേക്കാണ് നമ്മള്‍ നടന്നടുക്കുക എന്നോര്‍മ്മിക്കുക. ക്രിസ്തുവിന്റെ വിരുന്നാണ് വയലിനേക്കാളും വ്യാപാരത്തേക്കാളും വലുത്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.