സീറോ മലബാര്‍ പള്ളിക്കൂദാശാക്കാലം രണ്ടാം ചൊവ്വ നവംബർ 08 ലൂക്കാ 9: 28-36 രൂപാന്തരീകരണം

“പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ അവന്റെ മുഖഭാവം മാറി; വസ്ത്രം വെണ്മയോടെ ശോഭിച്ചു” (29). യേശുവിന്റെ രൂപാന്തരീകരണത്തെക്കുറിച്ചുള്ള വചനഭാഗമാണ് നമ്മള്‍ ഇന്ന് ധ്യാനിക്കുന്നത്. പ്രാര്‍ത്ഥനയിലാണ് യേശുവിന്റെ മുഖഭാവം മാറുന്നത്. പ്രാര്‍ത്ഥനയിലൂടെ നമ്മിലും മാറ്റങ്ങള്‍ സംഭവിക്കേണ്ടതാണെന്ന സൂചനയാണ് നമ്മള്‍ സ്വീകരിക്കേണ്ടത്.

പ്രാര്‍ത്ഥന, വ്യക്തിക്ക് സമൂലമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് പിതാക്കന്മാര്‍ പറയുന്നത്. നമ്മുടെ വ്യക്തിപരമായ പ്രാര്‍ത്ഥനയെയും സമൂഹപരമായ പ്രാര്‍ത്ഥനയെയും ഈ വചനത്തിന്റെ വെളിച്ചത്തില്‍ വിലയിരുത്തേണ്ടതാണ്. പ്രാര്‍ത്ഥന എന്റെ എന്റെ കുടുംബത്തിന്റെ, എന്റെ ഇടവകയുടെ, രൂപതയുടെ, സമൂഹത്തിന്റെ ‘മുഖഭാവം’ മാറ്റുന്നുണ്ടോ? കൂടുതല്‍ വെളിച്ചം നിറഞ്ഞതായി നമ്മുടെ ജീവിതങ്ങൾ മാറുന്നുണ്ടോ?

ഇന്നത്തെ വചനഭാഗത്തിന്റെ ഒടുവില്‍, മേഘത്തില്‍ നിന്നു കേട്ട സ്വരത്തെപ്പറ്റി പറയുന്നുണ്ട് – “ഇവന്‍ എന്റെ പുത്രന്‍. എന്റെ തെരഞ്ഞെടുക്കപ്പെട്ടവന്‍. ഇവന്റെ വാക്ക് ശ്രവിക്കുവിന്‍.” യേശുവിന്റെ പ്രാര്‍ത്ഥനയുടെ അവസാനമാണ് ഈ വാക്കുകള്‍ കേള്‍ക്കുന്നതെന്നും ഓര്‍മ്മിക്കുക. നമ്മുടെ പ്രാര്‍ത്ഥനകളുടെ അവസാനവും ദൈവസ്വരം കേള്‍ക്കാന്‍ നമുക്ക് ഇടയാകട്ടെ.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.