സീറോ മലബാര്‍ പള്ളിക്കൂദാശാക്കാലം രണ്ടാം തിങ്കൾ നവംബർ 07 മത്തായി 16: 13-20 വ്യക്തിപരം

മനുഷ്യപുത്രൻ ആരെന്നുള്ള ചോദ്യമുയർത്തുന്നത് മനുഷ്യപുത്രൻ തന്നെ! ശിഷ്യന്മാരോടു ചോദിക്കുമ്പോൾ പലർക്കും പല ഉത്തരങ്ങളാണ്. ഈശോ എന്നോടാണ് ആ ചോദ്യം ചോദിക്കുന്നതെങ്കിൽ എന്തായിരിക്കും ഉത്തരം. വ്യക്തിപരമായി ഈശോ എനിക്കാരാണ് എന്ന് കണ്ടുപിടിക്കുക.

എന്റെ ഏകരക്ഷകനാണ്, വഴിയാണ്, ജീവനാണ്, ഗുരുവാണ് എന്നൊക്കെ നമ്മൾ പറയുമായിരിക്കും. എങ്കിലും എന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ഈശോ എനിക്ക് ആരാണ്? ഉത്തരം തികച്ചും വ്യക്തിപരമായിരിക്കണം. പത്രോസിന്റെ ഉത്തരം വ്യക്തിപരമായിരുന്നു. ആ ഉത്തരമാണ് ഈശോയുടെ മുന്നിൽ എന്റെ സ്ഥാനം അടയാളപ്പെടുത്തുന്നത്. നമ്മുടെ വ്യക്തിജീവിതത്തിൽ ഈശോ ആരാണെന്ന ചോദ്യത്തിന് നമ്മൾ ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.