സീറോ മലബാര്‍ പള്ളിക്കൂദാശാക്കാലം ഒന്നാം വെള്ളി നവംബർ 04 മത്തായി 21: 28-32 പിതാവിന്റെ ഇഷ്ടം

പറയുന്ന വാക്കല്ല, ചെയ്യുന്ന പ്രവൃത്തിയാണ് പ്രധാനം. ദൈവഹിതം ഉള്‍ക്കൊള്ളുന്ന ദൈവവചനത്തിന്റെ അറിവും പ്രഘോഷണവും മാത്രമല്ല സ്വര്‍ഗ്ഗരാജ്യ പ്രവേശനത്തിന്റെ മാനദണ്ഡം. മറിച്ച്, ദൈവഹിതം പ്രവൃത്തിയിലാക്കുക എന്നതു കൂടിയാണ് സ്വര്‍ഗ്ഗരാജ്യ പ്രവേശനത്തിനുള്ള മാര്‍ഗ്ഗം. അറിയുന്നതും വിശ്വസിക്കുന്നതും പ്രവൃത്തിയായി ഫലപ്രാപ്തിയിലെത്തുമ്പോഴാണ് ദൈവരാജ്യം സമാഗതമാകുന്നത്.

നമ്മുടെ ജീവിതങ്ങളെ പരിശോധിക്കേണ്ടതുണ്ട്. ദൈവഹിതം നിറവേറ്റുന്ന പ്രവർത്തികളാണോ നമ്മൾ അനുദിനം ചെയ്യുന്നത്? ദൈവതിരുമുമ്പില്‍ പ്രതിജ്ഞകളെടുക്കുകയും അവ പാലിക്കാതിരിക്കുകയും ചെയ്യുന്നവരാണോ നമ്മൾ എന്ന് എല്ലാ ജീവിതാന്തസുകളിലുമുള്ളവർ ധ്യാനിക്കേണ്ടതാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.