സീറോ മലബാർ പള്ളിക്കൂദാശാക്കാലം ഒന്നാം തിങ്കൾ ഒക്ടോബർ 31 യോഹ. 16: 16-24 സന്തോഷം

“നിങ്ങളുടെ സന്തോഷം ആരും നിങ്ങളിൽ നിന്ന് എടുത്തുകളയുകയില്ല” (22) എന്ന ഈശോയുടെ വാക്കുകൾ നമ്മൾ എങ്ങനെയാണ് സ്വീകരിക്കുന്നത്? ഈശോ  നൽകുന്ന സന്തോഷം മറ്റാർക്കും നമ്മില്‍ നിന്ന് എടുത്തുമാറ്റാൻ സാധിക്കാത്തതാണ്. ഈശോ നൽകുന്ന സന്തോഷം സ്വീകരിക്കാനാണോ ജീവിതത്തിൽ നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതോ മറ്റേതെങ്കിലും വ്യക്തികളിൽ നിന്നോ സാഹചര്യങ്ങളിൽ നിന്നോ ഉള്ള സന്തോഷം സ്വീകരിക്കാനാണോ പരിശ്രമം?

ഈശോയെ ജീവിതത്തിൽ സർവ്വവുമായി കരുതുന്ന ആർക്കും ജീവിതത്തിൽ എത്രമാത്രം കടുത്ത അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വന്നാലും ആന്തരികമായ സമാധാനവും സന്തോഷവും നഷ്ടപ്പെടില്ല. മറ്റാർക്കും എടുത്തുമാറ്റാനാകാത്ത സമാധാനം നമ്മുടെ ഹൃദയങ്ങളിൽ നിറയട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.