സീറോ മലബാർ പള്ളിക്കൂദാശാക്കാലം ഒന്നാം ഞായർ ഒക്ടോബർ 30 മത്തായി 25: 1-13 വിളക്കു കൊളുത്തി കാത്തിരിക്കുക

അഞ്ചു പേരുടെ രണ്ട് ഗണങ്ങളെക്കുറിച്ചാണ് ഇന്നത്തെ ഉപമ. വിവേകശൂന്യകളായ അഞ്ചു പേരും ബുദ്ധിമതികളായ അഞ്ചു പേരും. എല്ലാവരും മണവാളനെ എതിരേൽക്കാൻ പോയതാണ്; എല്ലാവരും വിളക്കുകളും എടുത്തിരുന്നു. എല്ലാവരും ഉറങ്ങിപ്പോവുകയും ചെയ്തു. ഈ മൂന്ന് കാര്യങ്ങളിലും രണ്ടു കൂട്ടരും തുല്യരാണ്. അവരെ വ്യത്യസ്തരാക്കുന്നത് ഒരേയൊരു കാര്യമാണ് – വിളക്കുകളോടൊപ്പം എടുത്ത/ എടുക്കാത്ത എണ്ണ.

ഇത് എല്ലാ മനുഷ്യജീവിതങ്ങളിലും സംഭവിക്കാവുന്നതാണ്. വിളക്കുണ്ടെങ്കിലും അതിൽ എണ്ണ നിറയ്ക്കാൻ മറന്നുപോകുന്ന അവസ്ഥ! സൽകൃത്യങ്ങളാകുന്ന, പുണ്യങ്ങളാകുന്ന എണ്ണ കയ്യിൽ കരുതാതെയാണ് ജീവിതമാക്കുന്ന വിളക്കുമായി യാത്ര തുടരുന്നതെങ്കിൽ, ഒടുവിൽ നമുക്കു മുമ്പിൽ വാതിൽ അടയുമ്പോൾ അസ്വസ്ഥരായിട്ട് കാര്യമില്ല. ആ പത്തു പേരിൽ ഒരാൾ ഞാനാണ്. ഏത് അഞ്ചു പേർക്കിടയിലാണ് എന്റെ സ്ഥാനം?

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.