സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം ഏഴാം ശനി ഒക്ടോബർ 29 മത്തായി 13: 34-43 നീതിമാന്മാര്‍

“അപ്പോള്‍ നീതിമാന്മാര്‍ തങ്ങളുടെ പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രശോഭിക്കും” (43). ദൈവരാജ്യത്തില്‍ സൂര്യനെപ്പോലെ പ്രശോഭിക്കുക എന്നതായിരിക്കണം നമ്മൾ ഓരോരുത്തരുടെയും ലക്ഷ്യം. നീതിമാന്മാരാണ്  തങ്ങളുടെ പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രശോഭിക്കുക എന്നോർമ്മിക്കുക. അതിനാൽ നീതിപൂർവ്വം ജീവിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്.

അനീതി ചെയ്യുന്നവർ ഈ ലോകത്തിൽ വിജയിക്കുന്നതായി നമ്മൾ പലപ്പോഴും കാണുന്നു; അത് കണ്ടു നമ്മൾ അസ്വസ്ഥരാകുകയും ചെയ്യുന്നു. പക്ഷേ, അതെല്ലാം നൈമിഷികമാണ് എന്ന് നമ്മൾ ഓർമ്മിക്കണം. അനീതി ചെയ്യുന്നവരെ അനുകരിക്കാതെ, അവരിൽ നിന്നും അകന്നുമാറി നീതിയുടെ സത്‌ഫലങ്ങൾ ഓരോ ദിവസവും പുറപ്പെടുവിക്കുന്നവരായിരിക്കണം നമ്മൾ. അപ്പോഴേ, ദൈവരാജ്യത്തിൽ സൂര്യനെപ്പോലെ പ്രശോഭിക്കാൻ നമുക്കു സാധിക്കൂ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.