സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം ഏഴാം വെള്ളി ഒക്ടോബർ 28 യോഹ. 15: 18-25 സഹനാനുഭവങ്ങൾ

“ദാസൻ യജമാനനേക്കാൾ വലിയവനല്ല.” ഏറ്റവുമധികം സഹനാനുഭവങ്ങളിലൂടെ കടന്നുപോയവനാണ് ഈശോ. ഈശോയെ അനുഗമിക്കുന്ന നമ്മളും ജീവിതത്തിൽ സഹനാനുഭവങ്ങളിലൂടെ കടന്നുപോകേണ്ടവരാണ്. സഹനങ്ങൾ ഉണ്ടാകുമ്പോൾ അപ്രതീക്ഷിതമായി എന്തോ സംഭവിച്ചു എന്ന് നമ്മൾ കരുതരുത്. ഈശോയോടു ചേർന്ന് സഹനത്തിൽക്കൂടി കടന്നുപോകുക എന്നതും, സഹനത്തെ അതിജീവിക്കുക എന്നതുമായിരിക്കണം നമ്മുടെ ലക്ഷ്യം.

തുടർച്ചയായ സഹനാനുഭവങ്ങൾ നമ്മെ ദൈവത്തിൽ നിന്നും അകറ്റുകയല്ല, കൂടുതൽ അടുപ്പിക്കുകയാണ് ചെയ്യേണ്ടത്. യേശുവിനെപ്പോലെയാകണം എന്ന് നമ്മൾ ആഗ്രഹിക്കുന്നു. എന്നാൽ യേശു കടന്നുപോയ സഹനവഴികളിൽ നിന്നും ഓടിയകലാൻ നമ്മൾ ശ്രമിക്കുന്നു. കുരിശിന്റെ വഴിയിലൂടെ നടന്നാലാണ് വിജയകിരീടം നേടാനാകുക എന്ന് ഓർമ്മിക്കുക.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.