സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം ഏഴാം വ്യാഴം ഒക്ടോബർ 27 ലൂക്കാ 11: 37-44 എന്നിലെ കുട്ടി

പുറമേയുള്ള കാര്യങ്ങള്‍ക്കായി എന്തുമാത്രം സമയമാണ് ഞാന്‍ ചെലവഴിക്കുന്നത്. മുഖസൗന്ദര്യം, വസ്ത്രധാരണം എന്നിവക്ക് അമിതപ്രാധാന്യം നല്‍കിയുള്ള ജീവിതമായിരിക്കും ഇപ്പോള്‍ ഞാന്‍ നയിക്കുന്നത്. കാരണം മറ്റുള്ളവര്‍ എന്നെ നോക്കുമ്പോള്‍ ഞാന്‍ മെച്ചപ്പെട്ടവനായി, യാതൊരു കുഴപ്പവുമില്ലാത്തവനായി കാണപ്പെടണമെന്ന ആഗ്രഹമാണ് അതിനു പിന്നില്‍.

ചെയ്യാന്‍ പാടില്ലാത്തത് ചെയ്തിട്ട്, “ഞാന്‍ തെറ്റൊന്നും ചെയ്തില്ല, ഞാന്‍ ചെയ്തത് ആരും കണ്ടിട്ടില്ല, അല്ലെങ്കില്‍ അത് തെളിയിക്കൂ” എന്ന് വിളിച്ചുപറയുന്ന ഒരു കുട്ടി നമ്മുടെയൊക്കെ ഉള്ളില്‍ ഇപ്പോഴുമുണ്ട്. പക്ഷേ, ഉള്ള് കാണുന്ന ഒരുവന്‍ – ദൈവം – എപ്പോഴും നമ്മുടെ കൂടെയുണ്ടെന്ന സത്യം നമ്മള്‍ മറന്നുപോകുന്നു. “ദൈവമേ, എന്റെ ഓരോ ചലനവും നിന്റെ കണ്‍മുമ്പിലാണല്ലോ. നിന്റെ മുമ്പില്‍ കുറ്റമറ്റ ആളായി ജീവിക്കാന്‍ എന്നെ പഠിപ്പിക്കണേ. മറ്റുള്ളവര്‍ എന്തും പറഞ്ഞുകൊള്ളട്ടെ.”

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.