സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം ഏഴാം ബുധൻ ഒക്ടോബർ 26 മർക്കോ. 13:1-8; 21-23 സമ്പാദ്യം

മനുഷ്യൻ നിർമ്മിക്കുന്നതെല്ലാം നശിപ്പിക്കപ്പെടാം എന്ന ഓർമ്മപ്പെടുത്തലാണ് ഇന്നത്തെ വചനം നമ്മോടു പറയുന്നത്. നമ്മൾ സമ്പാദ്യം കരുതിവയ്‌ക്കേണ്ടത് ഭൂമിയിലല്ല എന്നും കൃത്യതയോടെ ഈശോ പറയുന്നു. ജറുസലേം ദേവാലയം പശ്ചാത്തലമാക്കിയാണ് അവിടുത്തെ വാക്കുകൾ. ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു ജീവിതമായിരിക്കണം നമ്മുടേത്.

സഹനങ്ങളും അസ്വസ്ഥതകളും നമ്മെ ഭയപ്പെടുത്തരുത്. ദൈവത്തിലുള്ള വിശ്വാസത്തിൽ നിന്നും സ്വർഗ്ഗത്തെക്കുറിച്ചുള്ള പ്രത്യാശയിൽ നിന്നും യാതൊന്നും നമ്മെ മാറ്റാതിരിക്കട്ടെ. നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങൾ, വചനം മനസിലാക്കാൻ നമ്മെ കൂടുതൽ സഹായിക്കട്ടെ. എല്ലാവര്‍ക്കും വേണ്ടി നമുക്ക് പ്രാർത്ഥനയുടെ കാര്യങ്ങൾ ഉയർത്താം. കരുണയുള്ള ദൈവം എല്ലാത്തിനെയും അതിജീവിക്കാൻ എല്ലാവരെയും സഹായിക്കട്ടെ. അപരനെ പ്രാർത്ഥനയാലും പ്രവർത്തനങ്ങളാലും സഹായിച്ചുകൊണ്ട് നമുക്ക് ജീവിതം തുടരാം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.