സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം ഏഴാം ചൊവ്വ ഒക്ടോബർ 25 മത്തായി 24: 23-28 വഴി തെറ്റിക്കുന്നവർ

“ഇതാ ക്രിസ്തു ഇവിടെ, അല്ലെങ്കിൽ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കരുത്” (23). ഈശോ നമുക്കെല്ലാവർക്കുമായി നൽകുന്ന മുന്നറിയിപ്പിന്റെ ഭാഗമാണിത്. സാധ്യമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴി തെറ്റിക്കുന്ന അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുന്നവരെയും നമ്മൾ സൂക്ഷിക്കണം എന്നാണ് ഈശോ പറയുന്നത്.

നന്മയുടെ വേഷം ധരിച്ചായിരിക്കും തിന്മയുടെ അവതാരങ്ങൾ നമ്മെ വഴി തെറ്റിക്കാൻ എത്തുന്നത്. ക്രിസ്തുവിന്റെ പേര് പറഞ്ഞുവരെ അവർ വരും. അത്തരം സാഹചര്യങ്ങളെ വിവേകത്തോടെ അതിജീവിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. ഈശോയെ തേടാതെ, അവന്റെ വാക്കുകൾ ജീവിതത്തിൽ പ്രാവർത്തികമാക്കാതെ അത്ഭുതങ്ങളെ മാത്രം തേടിപ്പോകുന്നവരാണോ നമ്മൾ? അങ്ങനെ ആകാതിരിക്കാനും അപകടത്തിൽപെടാതിരിക്കാനുമുള്ള മുന്നറിയിപ്പായി ഈ വചനഭാഗത്തെ നമുക്ക് സ്വീകരിക്കാം. മിന്നുന്നതെല്ലാം പൊന്നല്ല എന്നതും വിസ്മരിക്കരുത്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.