സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം ഏഴാം തിങ്കൾ ഒക്ടോബർ 24 മത്തായി 24: 1-8 സഹനം 

‘നിങ്ങള്‍ അസ്വസ്ഥരാകരുത്; കാരണം ഇതെല്ലാം സംഭവിക്കേണ്ടതാണ്’ എന്ന വചനം നമ്മുടെ ഹൃദയത്തില്‍ എപ്പോഴും ഉറപ്പിച്ചുവയ്‌ക്കേണ്ടതാണ്. യേശുവിനു വേണ്ടി നിലകൊള്ളുമ്പോള്‍, നിലപാടുകളില്‍ യേശുവിനു വേണ്ടി കൃത്യത പാലിക്കുമ്പോള്‍ സഹനങ്ങളും കുരിശുകളും പീഡനങ്ങളും ഒറ്റിക്കൊടുക്കലുകളും ഒറ്റപ്പെടുത്തലുകളും വഴിതെറ്റിക്കാനുള്ള ശ്രമങ്ങളും ഉണ്ടാകുക സ്വാഭാവികമാണ്. അപ്പോഴും ഹൃദയം ഇടറാതെ യേശുവിനു വേണ്ടി ഉറച്ചുനില്‍ക്കുകയാണ് പ്രധാനം.

അനുദിന ജീവിതത്തില്‍ സംഭവിക്കുന്ന സഹനങ്ങളോടും വേദനകളോടും നമ്മള്‍ ഇതേ മനോഭാവമാണ് സ്വീകരിക്കേണ്ടത്. അസ്വസ്ഥതപ്പെടരുത്, കാരണം ഇതൊക്കെ സംഭവിക്കേണ്ടതാണ്. സഹനത്തിലൂടെ ഉത്ഥാനത്തിലേക്കു പ്രവേശിച്ച ക്രിസ്തുവിനെ അനുഗമിക്കുന്ന ശിഷ്യനും സഹനത്തിലൂടെത്തന്നെ കടന്നുപോകേണ്ടതാണ്.

ഫാ. ജി. കടൂപ്പാറയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.