സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം ആറാം ശനി ഒക്ടോബർ 22 ലൂക്കാ 9: 49-56 മനോഭാവം 

പ്രശ്നങ്ങളോടും സാഹചര്യങ്ങളോടും ശിഷ്യന്മാരും ഈശോയും പുലര്‍ത്തുന്ന വ്യത്യസ്ത മനോഭാവങ്ങള്‍ നമുക്ക് കാണാം. ശിഷ്യന്മാര്‍ക്കുള്ളത് നിഷേധാത്മക മനോഭാവമാണെങ്കില്‍, ഈശോയുടെത് ഭാവാത്മകമാണ്. നന്മ ആരില്‍ നിന്നു വന്നാലും നന്മയാണെങ്കില്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറാവണം. കാരണം, നന്മയുടെ ഉറവിടം ക്രിസ്തു തന്നെയാണ്.

എതിര്‍ക്കുന്നവരെ നശിപ്പിക്കാനുള്ള പ്രവണതയും നല്ലതല്ലെന്നാണ് ഇന്നത്തെ വചനം കാണിക്കുന്നത്. മാത്രമല്ല, തിന്മ കാണുമ്പോള്‍ നമ്മുടെ സമചിത്തത നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യണം. സമചിത്തത നഷ്ടപ്പെട്ട ശിഷ്യരെ തിരിഞ്ഞുനിന്ന് ശാസിക്കുന്ന ഈശോയെ നമ്മള്‍ മറക്കരുത്. ഒപ്പം, നമ്മള്‍ പുലര്‍ത്തേണ്ടത് ഈശോയുടെ മനോഭാവമാണെന്നതും വിസ്മരിക്കരുത്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.