സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം ആറാം വെള്ളി ഒക്ടോബർ 21 യോഹ. 12: 44-50 രക്ഷയും വെളിച്ചവും 

ലോകത്തെ രക്ഷിക്കാനാണ് താൻ വന്നിരിക്കുന്നതെന്ന് ഈശോ പറയുന്നു (47). ഞാൻ വെളിച്ചമായി ലോകത്തിലേക്ക് വന്നിരിക്കുന്നു എന്ന് അതിനു മുമ്പേ പറയുന്നുണ്ട് (46). വളരെ സങ്കടകരമായ സാഹചര്യത്തിലൂടെയാണ് നമ്മളില്‍ പലരും ഓരോ ദിവസവും, ഓരോ നിമിഷവും കടന്നുപോകുന്നത്. അത്തരം സങ്കടസാഹചര്യങ്ങളുടെ മധ്യേ നിന്നാണ് ഈശോ നല്‍കുന്ന പ്രതീക്ഷയുടെയും രക്ഷയുടെയും സന്ദേശം നമ്മള്‍ സ്വീകരിക്കുന്നത്. അത് സ്വീകരിച്ച്, മറ്റുള്ളവർക്ക് പകർന്നുകൊടുക്കുക എന്നത് നമ്മുടെ കർത്തവ്യമാണ്.

രക്ഷയുടെയും വെളിച്ചത്തിന്റെയും വാഹകരായി ഈ ലോകജീവിതത്തില്‍ മാറുക എന്നതും നമ്മുടെ ദൗത്യമാണ് എന്നോര്‍മ്മിക്കുക. ലോകത്തെ രക്ഷിക്കാൻ വന്നിരിക്കുന്ന ഈശോയുടെ മുന്നിൽ ലോകത്തെ മുഴുവൻ സമർപ്പിച്ച് നമുക്ക് പ്രാർത്ഥിക്കാം. എല്ലാ മനുഷ്യരും രക്ഷയിലേക്കും വെളിച്ചത്തിലേക്കും പ്രവേശിക്കട്ടെ.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.