സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം ആറാം വ്യാഴം ഒക്ടോബർ 20 ലൂക്കാ 13: 22-30 ഇടുങ്ങിയ വാതിൽ

ഇടുങ്ങിയ വാതിലുകൾക്കായി തേടിനടക്കേണ്ട കാര്യമില്ല. അവ എപ്പോഴും നമ്മോടൊപ്പമുണ്ട്. അസാധാരണമായ ത്യാഗങ്ങള്‍ തേടിപ്പോകേണ്ട ആവശ്യമില്ല. കടന്നുപോകുന്ന വാതിലുകള്‍ ഇടുങ്ങിയതാകുന്ന എത്രയോ സന്ദര്‍ഭങ്ങള്‍ അനുദിന ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. രോഗങ്ങള്‍, മരണം, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, പൊരുത്തക്കേടുകള്‍ അങ്ങനെ നിരവധി കാര്യങ്ങള്‍.

പരാതി കൂടാതെ, നിരാശരാകാതെ, എല്ലാം ഇട്ടെറിഞ്ഞു പോകാതെ, സമചിത്തതയോടും ക്ഷമയോടും ആത്മനിയന്ത്രണത്തോടും കൂടി ജീവിതം തുടരുക എന്നത് വലിയ ത്യാഗം തന്നെയാണ്. ത്യാഗപൂര്‍ണ്ണമായ ജീവിതം ഇടുങ്ങിയ വാതിലിലൂടെയുള്ള സഞ്ചാരം തന്നെയാണ്. അങ്ങനെ നോക്കുമ്പോള്‍ സ്വർഗ്ഗത്തിലേക്കുള്ള ഇടുങ്ങിയ വാതിലിന്റെ മുമ്പിലാണ് നമ്മൾ ജീവിതത്തിലെ ഓരോ നിമിഷത്തിലും.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.