സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം ആറാം ബുധൻ ഒക്ടോബർ 19 ലൂക്കാ 15: 1-10 കാണാതായ ആടിന്റെ ഉപമ

ലൂക്കായുടെ സുവിശേഷത്തിലെ കാണാതെ പോയ ആടിന്റെ, നാണയത്തിന്റെ, മകന്റെ ഉപമകള്‍ പറയുന്ന അധ്യായത്തിലെ (15) ആദ്യ രണ്ടു ഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. കണ്ടുകിട്ടുമ്പോഴുള്ള വികാരം സന്തോഷത്തിന്റേതാണ്. നഷ്ടപ്പെട്ട ആടിനെ തിരിച്ചുകിട്ടുമ്പോള്‍ ഉടമ, “നിങ്ങള്‍ എന്നോടു കൂടി സന്തോഷിക്കുവിന്‍” (6) എന്നാണ് എല്ലാവരോടും പറയുന്നത്. അനുതപിക്കുന്ന പാപി തിരിച്ചുവരുമ്പോള്‍ സ്വര്‍ഗ്ഗവും സന്തോഷിക്കും (7). സന്തോഷമാണ് എവിടെയും ദര്‍ശിക്കുന്ന വികാരം. കാണാതായ നാണയം കിട്ടുമ്പോഴും സന്തോഷമാണ് എല്ലാവര്‍ക്കും.

മറ്റുള്ളവരുടെ തിരിച്ചുവരവില്‍, നന്മയില്‍ നമ്മള്‍ സന്തോഷിക്കാറുണ്ടോ? മനുഷ്യന്റെ നന്മയില്‍ ദൈവം – സ്വര്‍ഗ്ഗം സന്തോഷിക്കാറുണ്ട്. പക്ഷേ, അസൂയ പൂണ്ട മനുഷ്യര്‍ സന്തോഷിക്കാറില്ല. അപരന്റെ നന്മയില്‍ നമ്മൾ സന്തോഷിക്കുമ്പോള്‍ നമ്മള്‍ സ്വര്‍ഗ്ഗത്തോളം ഉയരുകയാണ് എന്ന് ഓര്‍മ്മിക്കുക. അല്ലെങ്കില്‍ പാതാളത്തോളം താഴ്ത്തപ്പെടുകയായിരിക്കും ചെയ്യുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.