സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം ആറാം ചൊവ്വ ഒക്ടോബർ 18 മത്തായി 3: 1-12 ദൈവം നട്ട മരം 

നല്ല ഫലം കായ്‌ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയില്‍ എറിയപ്പെടും (3:10). നമ്മളൊക്കെ വൃക്ഷങ്ങളാണ്; ദൈവം നട്ട മരങ്ങള്‍. നമ്മളാകുന്ന വൃക്ഷത്തില്‍ നിന്നും ഏതു തരം ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത് എന്ന് ധ്യാനിക്കണം. നമ്മുടെ വാക്കുകളും ചെയ്തികളും ചിന്തകളും നമ്മില്‍ നിന്നും വരുന്ന ഫലങ്ങളാണ്. അവ നല്ലതായിരിക്കണമെന്ന് നമുക്കു തന്നെ നിര്‍ബന്ധമുണ്ടായിരിക്കണം. കാരണം, നമ്മുടെ ജീവിതവും ചെയ്തികളുമാണല്ലോ നമ്മെ സംബന്ധിച്ചുള്ള ദൈവവിധിയുടെ അടിസ്ഥാനം. അങ്ങനെ നോക്കുമ്പോള്‍, നമ്മുടെ അനുദിന ജീവിതമാണ് നമ്മുടെ നിത്യജീവിതം തീരുമാനിക്കുന്നത്.

അതിനാല്‍ നമ്മുടെ അനുദിന ജീവിതത്തില്‍ നന്മ ചെയ്തുകൊണ്ടിരിക്കുക; അങ്ങനെയെങ്കില്‍ നമ്മുടെ നിത്യജീവിതം ദൈവത്തോടു കൂടെയാകും. നമ്മുടെ ഓരോ ചെയ്തികളെയും പരിശോധിക്കാനുള്ള ദിനമാകട്ടെ ഇന്ന്. നന്മയാണോ എന്നില്‍ നിന്നും വരുന്നത്; അതോ തിന്മയാണോ? ദൈവം നട്ട മരമാണ് ഞാന്‍ എന്ന ഓര്‍മ്മ എനിക്ക് എപ്പോഴും ഉണ്ടായിരിക്കണം.

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.