സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം ആറാം തിങ്കൾ ഒക്ടോബർ 17 ലൂക്കാ 21: 29-36 പാഠങ്ങൾ

അത്തിമരം തളിർക്കുമ്പോൾ വേനൽക്കാലം അടുത്തിരിക്കുന്നുവെന്ന് നമ്മൾ മനസിലാക്കുന്നു. ചുറ്റും സംഭവിക്കുന്നതെല്ലാം നമുക്ക് പാഠങ്ങളാണ്. വ്യക്തികളും സാഹചര്യങ്ങളും കാലാവസ്ഥയും രോഗങ്ങളും എല്ലാം പാഠങ്ങളാണ്. നമ്മുടെ ജീവിതത്തിലും നമുക്കു ചുറ്റും എന്തു സംഭവിക്കുന്നു എന്നല്ല, അവയെ നമ്മൾ എങ്ങനെ സ്വീകരിക്കുന്നു എന്നതാണ് പ്രധാനം.

ഏതിനെയും നമ്മൾ അഭിമുഖീകരിക്കേണ്ടത് ഒറ്റക്കായിരിക്കരുത്. മറിച്ച്, യേശുവിനോടു കൂടിയായിരിക്കണം. ഒറ്റയ്ക്കാണെങ്കില്‍ പലതും നമ്മെ ഭയപ്പെടുത്തും. യേശുവിനോടു കൂടെയാണെങ്കില്‍ ധീരതയോടെ നിൽക്കാനുള്ള ശക്തി അവിടുന്ന് നമുക്കു തരും. ജീവിതമാകുന്ന പുസ്തകം പഠിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കാം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.