സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം ആറാം ഞായർ ഒക്ടോബർ 16 ലൂക്കാ 21: 20-28 അലങ്കാരങ്ങള്‍

ഭൂമിയിലെ അലങ്കാരങ്ങളിലും ആഡംബരങ്ങളിലും കണ്ണുകളുടക്കരുത് എന്ന സന്ദേശത്തിലാണ് ഇന്നത്തെ വചനം ആരംഭിക്കുന്നത്. ദേവാലയം വിശേഷപ്പെട്ട കല്ലുകളാലും കാഴ്ചവസ്തുക്കളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നതായി പറയുന്നവരോട്, അലങ്കാരങ്ങളും കാഴ്ചവസ്തുക്കളും അധികം വൈകാതെ ഇല്ലാതാകാം എന്നാണ് യേശു പറയുന്നത്. അലങ്കാരത്തിനും കാഴ്ചവസ്തുക്കള്‍ക്കും അപ്പുറമുള്ള ആത്മീയതയിലേക്ക് ആയിരിക്കണം നമ്മുടെ മനസ് നീങ്ങേണ്ടത് എന്ന കൃത്യമായ സൂചന നമ്മള്‍ സ്വീകരിക്കേണ്ടതുണ്ട്.

കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ തകര്‍ക്കപ്പെടാന്‍ സാധ്യതയുള്ളതാണ് എല്ലാ ചമയങ്ങളും പുറംപൂച്ചുകളും. പക്ഷേ, നമ്മില്‍ ഭൂരിഭാഗം പേരും ഇതൊന്നും മനസിലാക്കാതെ, പുറംമോടികളില്‍ ശ്രദ്ധിക്കുകയും അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്നു. ഒടുവില്‍ അവ തകര്‍ന്നുപോകുമ്പോള്‍, എല്ലാം തകര്‍ന്ന് എന്നു വിലപിക്കുകയും ഒടുവില്‍ നിരാശയില്‍ അകപ്പെടുകയും ചെയ്യുന്നു. ദേവാലയങ്ങളിലെയും സ്വന്തം ജീവിതത്തിലെയും ദൈവസാന്നിധ്യത്തെ വളര്‍ത്താനും സംരക്ഷിക്കാനുമായിരിക്കട്ടെ നമ്മുടെ ശ്രമം.

ഫാ. ജി. കടൂപ്പാറയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.