സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം അഞ്ചാം ശനി ഒക്ടോബർ 15 ലൂക്കാ 14: 15-24 സമ്പത്തും അധികാരവും ബന്ധങ്ങളും

വിരുന്നിന് വിളിക്കപ്പെട്ടവര്‍, വിരുന്നിന് വരാതിരിക്കാൻ നിരത്തുന്ന കാരണങ്ങൾ പലതാണ്. വയൽ വാങ്ങി, കാളകളെ വാങ്ങി, വിവാഹം കഴിച്ചു… അങ്ങനെ പോകുന്നു കാരണങ്ങൾ. സമ്പത്തും അധികാരവും ബന്ധങ്ങളും അവരെ വിരുന്നിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയുന്ന കാരണങ്ങളായി മാറുന്നു. ഏറ്റവും പ്രധാനപ്പെട്ടത് വിരുന്നിൽ പങ്കെടുക്കുകയാണ് – വിരുന്ന് ദൈവരാജ്യത്തിന്റെ പ്രതീകമാണ്.

ദൈവം വിശുദ്ധമായ വിരുന്നിന് ക്ഷണിക്കുമ്പോള്‍ നമ്മളും എത്രയോ കാരണങ്ങള്‍ നിരത്തുന്നുണ്ട്? സമ്പത്തും അധികാരവും ബന്ധങ്ങളുമാണ് നമ്മെയും പലപ്പോഴും ദൈവത്തിൽ നിന്ന് അകറ്റുന്നത് എന്നോർമ്മിക്കുക. അവയെ ദൈവത്തോട് അടുക്കാനുള്ള മാർഗ്ഗങ്ങളായി മാറ്റാൻ നമുക്ക് സാധിച്ചാൽ നമ്മൾ വിജയിച്ചു.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.