സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം അഞ്ചാം വെള്ളി ഒക്ടോബർ 14 മത്തായി 24: 43-51 വിശ്വസ്തനും വിവേകിയും

യജമാനൻ ഏല്പിച്ച നിയോഗം അതിന്റെ പൂർണ്ണതയിൽ സദാസമയവും നിർവ്വഹിക്കുന്നവനാണ് വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ. അങ്ങനെ ചെയ്യാത്തവരെ യജമാനൻ ശിക്ഷിക്കുകയും കപടനാട്യക്കാരുടെ കൂടെ തള്ളുകയും ചെയ്യന്നു.

ദൈവം ഓരോ നിയോഗം ഏല്പിച്ച് ഈ ഭൂമിയിലേക്ക് അയച്ചിരിക്കുന്നവരാണ് നാം ഓരോരുത്തരും. ആ നിയോഗത്തിൽ നമ്മൾ എത്രമാത്രം വിശ്വസ്തരാണ് എന്ന് ധ്യാനിക്കുക ഉചിതമാണ്. അതോ കപടനാട്യക്കാരാണോ നമ്മൾ? ദൈവം ഏല്പിച്ച നിയോഗം തന്നെയാണോ ചെയ്യുന്നത് എന്ന് അവൻ ഏതു നിമിഷവും പരിശോധിച്ചേക്കാം. ആ പരിശോധനയിൽ നമ്മൾ പരാജയപ്പെടാതിരിക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.