സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം നാലാം വെള്ളി ഒക്ടോബർ 07 യോഹ. 17: 9-19 സംരക്ഷണം

“ഞാൻ അവരോടു കൂടെ ആയിരുന്നപ്പോൾ അങ്ങ് എനിക്കു നൽകിയ അവിടുത്തെ നാമത്തിൽ ഞാൻ അവരെ സംരക്ഷിച്ചു; ഞാൻ അവരെ കാത്തുസൂക്ഷിച്ചു” (12). പിതാവിനോടുള്ള ഈശോയുടെ വാക്കുകളാണിവ. തന്നെ ഏൽപിച്ചവരെയെല്ലാം ദൈവനാമത്തിൽ കാത്തുസൂക്ഷിച്ച ഈശോ നമുക്കൊക്കെ മാതൃകയാണ്.

ഈ ഭൂമിയിലെ ജീവിതത്തിൽ ആരെയൊക്കെ സംരക്ഷിക്കാനാണ് ദൈവം എന്നെ ഏൽപിച്ചിരിക്കുന്നത്? എന്റെ മാതാപിതാക്കൾ, മക്കൾ, സഹോദരങ്ങൾ, സ്നേഹിതർ… പട്ടിക ഇങ്ങനെ നീളുകയാണ്. അവരെയൊക്കെ കാത്തുസംരക്ഷിക്കേണ്ടവരാണ് നമ്മൾ. ഈശോയെപ്പോലെ ഉറപ്പോടെ, ഏൽപിച്ചവരെയൊക്കെ സംരക്ഷിക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ? അതോ, “എന്റെ സഹോദരന്റെ കാവൽക്കാരൻ ഞാനാണോ” എന്ന ചോദ്യം ഉറക്കെയും നിശബ്ദമായും ചോദിച്ചുകൊണ്ടാണോ നമ്മുടെ ജീവിതം എന്ന് പരിശോധിക്കുക ഉചിതമാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.