സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം നാലാം ബുധൻ ഒക്ടോബർ 05 യോഹ. 13: 31-35 സ്നേഹത്തിന്റെ അടയാളം  

“ഞാന്‍ പുതിയൊരു കല്പന നിങ്ങള്‍ക്ക് നല്‍കുന്നു. നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍.” ‘എന്റെ കുഞ്ഞുങ്ങളേ, അല്‍പസമയം കൂടി ഞാന്‍ നിങ്ങളോടു കൂടി ഉണ്ടായിരിക്കും’ എന്ന് പറഞ്ഞതിനു ശേഷം ഈശോ നല്‍കുന്ന പുതിയ കല്‍പനയാണ്‌ ‘പരസ്പരം സ്നേഹിക്കുക’ എന്നത്. സ്വന്തം ജീവന്‍ നല്‍കിയാണ്‌ ഈശോ ശിഷ്യന്മാരെ സ്നേഹിക്കുന്നത്.

സ്വന്തം സ്വാര്‍ത്ഥതയും ഇഷ്ടങ്ങളും വെടിഞ്ഞ് ഒപ്പമുള്ളവരെ സ്നേഹിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ എന്നാണ് നമ്മൾ ധ്യാനിക്കേണ്ടത്. നമ്മളെപ്പോലെ അല്ലെങ്കില്‍ നമ്മളെക്കാളുപരി മറ്റുള്ളവരെ സ്നേഹിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ എന്നും ചിന്തിക്കണം. സാധിക്കുന്നില്ലെങ്കില്‍ അതിനായി ശ്രമം ആരംഭിക്കേണ്ട ദിവസമാണിത്. നമുക്ക് നല്‍കാനുള്ള ആദ്യപാഠം സ്നേഹത്തിന്റേതാണ്. നമുക്ക് മറ്റുള്ളവർക്കു നൽകാനുള്ള ഏറ്റവും വലിയ മാതൃകയും അടയാളവും സ്നേഹത്തിന്റേതാണ്. നമ്മുടെ സ്നേഹം വഴി നമ്മൾ ഈശോയുടെ ശിഷ്യരാണെന്ന് എല്ലാവരും അറിയട്ടെ.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.