സീറോ മലബാര്‍ ഉയിർപ്പുകാലം മൂന്നാം ചൊവ്വ മെയ് 03 ലൂക്കാ 22: 24-32 പരിചരിക്കുന്നവന്‍

“ആരാണ് വലിയവന്‍? ഭക്ഷണത്തിനിരിക്കുന്നവനോ, പരിചരിക്കുന്നവനോ? ഭക്ഷണത്തിനിരിക്കുന്നവനല്ലേ? ഞാനാകട്ടെ നിങ്ങളുടെ ഇടയില്‍ പരിചരിക്കുന്നവനെപ്പോലെയാണ്” (27) എന്ന യേശുവിന്റെ വചനം നമ്മുടെ ജീവിതത്തെ തന്നെ പരിപൂര്‍ണ്ണമായി മാറ്റിമറിക്കാന്‍ സഹായിക്കുന്നതാണ്. ശിഷ്യന്മാരും യേശുവും ഒരുമിച്ചു ജീവിക്കുമ്പോള്‍, അവരുടെ ഇടയില്‍ യേശു പരിചരിക്കുന്നവനെപ്പോലെയാണ് എന്നാണ് പറയുന്നത്. ശിഷ്യരാണോ, യേശുവാണോ വലിയത് എന്ന ചോദ്യത്തിന്, “യേശു” എന്നതല്ലാതെ മറ്റെന്താണ് ഉത്തരം.

യേശു ത്രീതൈ്വക ദൈവത്തിലെ ഒരാള്‍, മനുഷ്യരക്ഷക്കായി ഭൂമിയില്‍ അവതരിച്ച ദൈവപുത്രന്‍ – അങ്ങനെയുള്ള യേശു പാപികളായ, ബലഹീനരായ, സാധാരണക്കാരായ ശിഷ്യരുടെ ഒപ്പം ഒരു പരിചാരകനെപ്പോലെ ജീവിച്ചു എന്നുപറഞ്ഞാല്‍ അത് അര്‍ത്ഥമാക്കുന്നത് എന്താണ്? മറ്റുള്ളവരെ പരിചരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുക തന്നെയാണ് നമ്മുടെയും ഉത്തരവാദിത്വമെന്ന് സൂചിപ്പിക്കുകയാണ് യേശു. പരിചരിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന നമുക്ക് ഈ വചനം മാറ്റത്തിന് കാരണമാകട്ടെ.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.