സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം മൂന്നാം വെള്ളി സെപ്റ്റംബര്‍ 30 ലൂക്കാ 17: 26-35 വിമോചനം

നോഹയുടെ കാലത്തെ വെള്ളപ്പൊക്കത്തിന്റെയും ലോത്തിന്റെ കാലത്തെ സോദോമിന്റെ നാശത്തിന്റെയും കഥകൾ ഇസ്രായേൽക്കാരുടെ സാധാരണ സംഭാഷണത്തിന്റെ ഭാഗമായിരുന്നു. അത്തരം വലിയ ദുരന്തങ്ങളുണ്ടായ സമയത്തും ആളുകൾ സാധാരണ രീതിയിൽ അവരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നുവെന്ന് യേശു തന്റെ ശ്രോതാക്കളെ ഓർമ്മിപ്പിക്കുന്നു.

മുന്നറിയിപ്പില്ല, മുൻകരുതലുകളില്ല, പദ്ധതികൾ ആസൂത്രണം ചെയ്യാൻ സമയമില്ല! എല്ലാം വളരെ പെട്ടന്നായിരുന്നു. അതുപോലെ മനുഷ്യപുത്രനും പെട്ടെന്ന് അപ്രതീക്ഷിതമായി വരും. സ്‌നേഹത്തിലധിഷ്‌ഠിതമായ ഒരു നല്ല ജീവിതം നയിക്കുക എന്നതാണ്‌ തയ്യാറാകാനുള്ള ഏകമാർഗ്ഗം. അപ്പോൾ മനുഷ്യപുത്രന്റെ വരവ് ഒരു വിപത്തായിട്ടല്ല, വിമോചനമായി നമുക്ക് അനുഭവപ്പെടും.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.