സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം മൂന്നാം ബുധൻ സെപ്റ്റംബര്‍ 28 ലൂക്കാ 12: 54-59 അടയാളങ്ങള്‍

“ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം. പക്ഷേ, ഈ കാലത്തെ വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് അറിയാത്തത് എന്തുകൊണ്ട്” എന്നാണ് ഈശോ ചോദിക്കുന്നത്. എന്നാൽ, പല വകഭേദങ്ങളായി ആവർത്തിച്ചു വരുന്ന കോവിഡിനെപ്പോലും അറിയാനോ, വേണ്ട മുഴുവന്‍ മുൻകരുതലുകളെടുക്കാനോ നമുക്ക് കഴിയുന്നില്ല എന്നതാണ് സത്യം.

കാലത്തെയും കാര്യങ്ങളെയും മനസിലാക്കാനും വ്യാഖാനിക്കാനും വേണ്ട വെളിവും വിവേകവും നൽകണേ ദൈവമേ എന്നതായിരിക്കട്ടെ നമ്മുടെ പ്രാർത്ഥന. ഇരുളിനെയും വെളിച്ചത്തെയും തിരിച്ചറിയാനും നീതിയുടെയും കരുണയുടെയും കൂടെ നില്‍ക്കാനും നമുക്ക് സാധിക്കട്ടെ. ഒപ്പം എല്ലാത്തിലും ദൈവകരം കാണാനും അതിനനുസരിച്ച് മനസിനെയും പ്രവർത്തനങ്ങളെയും ക്രമീകരിക്കാനും നമുക്ക് സാധിക്കട്ടെ.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.