സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം മൂന്നാം ചൊവ്വ സെപ്റ്റംബർ 27 യോഹ. 7: 25-31 ഏക രക്ഷകൻ

ചിലർ യേശുവിനെ കൊല്ലാൻ അന്വേഷിക്കുന്നു. ചിലർ ബന്ധിക്കാൻ ശ്രമിക്കുന്നു. എങ്കിലും ജനക്കൂട്ടത്തിൽ വളരെപ്പേർ അവനിൽ വിശ്വസിച്ചു. പക്ഷേ, ദൈവപുത്രനായ – വരാനിരിക്കുന്ന ക്രിസ്തുവായിട്ടല്ല അവർ ഈശോയെ കണ്ടതും വിശ്വസിച്ചതും (31).

നാമും നമ്മുടെ വിശ്വാസത്തെ പരിശോധിക്കേണ്ട സമയമാണ്. ദൈവപുത്രനായ, ഏകരക്ഷകനായ ക്രിസ്തുവിലാണോ നമ്മൾ വിശ്വസിക്കുന്നത്? യേശുവിനെ ഏകരക്ഷകനും ദൈവപുത്രനുമായി കണ്ട് ഏറ്റുപറഞ്ഞു സാക്ഷ്യപ്പെടുത്താൻ നമുക്കാകുന്നുണ്ടോ? പലരിൽ ഒരാളായി ഈശോയെ കാണുന്നവരുണ്ട്. നമ്മൾ അങ്ങനെയായിരിക്കരുത്. ഏതു സാഹചര്യത്തിലും ഈശോയ്ക്ക് സാക്ഷ്യം വഹിക്കേണ്ടവരാണ് നമ്മൾ എന്ന ബോധ്യം നമുക്ക് ഉണ്ടായിരിക്കണം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.