സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം മൂന്നാം തിങ്കൾ സെപ്റ്റംബർ 26 മത്തായി 24: 15-28 വിശുദ്ധ സ്ഥലം   

ഭീകരദുരന്തങ്ങളെക്കുറിച്ചാണ് ഇന്നത്തെ ധ്യാനം. വിനാശത്തിന്റെ അശുഭലക്ഷണം വിശുദ്ധ സ്ഥലത്ത് നില്‍ക്കുന്നത് ഒരു സൂചനയായിട്ടാണ് ഈശോ പറയുന്നത്. ഓരോന്നിനും ഓരോ സ്ഥാനമുണ്ട്. വിശുദ്ധിയുള്ളതെല്ലാം വിശുദ്ധ സ്ഥലത്താണ് നില്‍ക്കേണ്ടത്. വിശുദ്ധ സ്ഥലത്ത് അശുദ്ധമായവ ഉണ്ടാകാൻ പാടില്ല.

നമ്മൾ നില്‍ക്കുന്നത് എവിടെയാണെന്ന് തിരിച്ചറിയുക ആവശ്യമാണ്. അങ്ങനെ തിരിച്ചറിഞ്ഞാല്‍ നമ്മൾ രക്ഷയിലാണോ എന്ന് മനസിലാക്കാന്‍ സാധിക്കും. അശുദ്ധസ്ഥലത്ത് നിന്ന് വിശുദ്ധ സ്ഥലത്തേക്ക് അധികം ദൂരമില്ല. അത് ഒരുപക്ഷേ,  നമ്മുടെ ഒരു നല്ല തീരുമാനത്തിന്റെ, നല്ല ചിന്തയുടെ, പുതിയൊരു ചുവടുവയ്പിന്റെ അത്രയും ദൂരമേയുള്ളൂ.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.