സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം രണ്ടാം ശനി സെപ്റ്റംബർ 24 മത്തായി 16: 21‌-27 സഹനം

‘സഹനത്തിലൂടെയേ മഹത്വത്തിലേക്ക് പ്രവേശിക്കാനാകൂ’ എന്ന് ഇന്നത്തെ വചനഭാഗം ഒരിക്കൽക്കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു. സഹനം നിനക്ക് സംഭവിക്കാതിരിക്കട്ടെ എന്ന് തടസം പറയുന്ന പത്രോസിനെ, ‘സാത്താനേ’ എന്നുവിളിച്ച് ഈശോ ശാസിക്കുന്നു. അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ സ്വയം പരിത്യജിച്ച് കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ എന്ന് പറയുന്നു.

ഇതെല്ലാം സൂചന നൽകുന്നത്, ശിഷ്യർ തങ്ങളുടെ ജീവിതത്തിലെ സഹനങ്ങളെ എങ്ങനെ സ്വീകരിക്കണം എന്നതിലേക്കാണ്. സഹനങ്ങളിൽ നിന്നും ഓടിയൊളിക്കുക ഈശോയുടെ ചിന്തയല്ല എന്ന് നമ്മൾ മനസിലാക്കണം. സ്വന്തം ജീവിതത്തിലെ സഹനങ്ങളെ ഈശോയിലേക്ക് കൂടുതൽ അടുക്കാനുള്ള അവസരങ്ങളാക്കി നമുക്ക് മാറ്റാം. സഹിക്കുന്ന മനുഷ്യർ നമുക്കു ചുറ്റും ഒട്ടേറെയുണ്ട്. അവർക്ക് വേണ്ടിക്കൂടി പ്രാർത്ഥിക്കാം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.