സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം രണ്ടാം വ്യാഴം സെപ്റ്റംബർ 22 യോഹ. 11: 45-57 ആവർത്തനങ്ങൾ

ഈശോ ലാസറിനെ ഉയിർപ്പിച്ചതിന് സാക്ഷ്യം വഹിച്ച യഹൂദരിൽ വളരെപ്പേർ ഈശോയിൽ വിശ്വസിക്കുന്നു. എന്നാൽ പുരോഹിതപ്രമുഖരും ഫരിസേയരും ഈശോയെ വധിക്കാൻ ആലോചിക്കുന്നു. ഈശോയുടെ പ്രവർത്തനങ്ങളോടുള്ള വ്യത്യസ്ത പ്രതികരണങ്ങളാണ് ഇവ. ചിലർ വിശ്വസിക്കുന്നു; ചിലർ കൊല്ലാൻ ആഗ്രഹിക്കുന്നു!

ഇന്നും നമുക്കു ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതിന്റെ ആവർത്തനങ്ങളാണ്. മറ്റുള്ളവരിലെ നന്മ, മറ്റുള്ളവർക്ക് സംഭവിക്കുന്ന നന്മ നമ്മൾ ഏതു രീതിയിലാണ് സ്വീകരിക്കുന്നത്? അപരന്റെ നന്മയിൽ ആനന്ദം കണ്ടെത്താൻ നമുക്ക്  സാധിക്കുന്നുണ്ടോ? മറ്റുള്ളവർക്ക് കൂടുതൽ നന്മയുണ്ടാകാൻ നമ്മൾ ആഗ്രഹിക്കാറുണ്ടോ? അതോ, പുരോഹിതപ്രമുഖരും ഫരിസേയരും ഈശോയെ വധിക്കാൻ ആലോചിച്ചതു പോലെയാണോ നമ്മൾ? അപരന്റെ നന്മ ഇല്ലാതായിക്കാണാനും അവൻ/ അവൾ ഇല്ലാതായിക്കാണാനും നമ്മൾ ആഗ്രഹിക്കുന്നുണ്ടോ?

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.