സീറോ മലബാർ നോമ്പുകാലം നാലാം ചൊവ്വ മാർച്ച് 10 ലൂക്കാ 11: 33-41 പ്രകാശമുള്ളവരായിരിക്കുക

“നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക” എന്നാണ് യേശു പറയുന്നത്. സ്വയം വെളിച്ചമാവുകയും മറ്റുള്ളവർക്ക് വെളിച്ചം നൽകുകയും ചെയ്യുക എന്നതാണ് നമ്മെക്കുറിച്ചുള്ള ദൈവഹിതം. നമ്മുടെ വാക്കുകളാലും ചെയ്തികളാലും വിചാരത്താലും സ്വയം വെളിച്ചമാകാൻ നമുക്ക് സാധിക്കുന്നുണ്ടോ? ദൈവം സൃഷ്ടിച്ചതിനെയെല്ലാം നല്ലതായി കാണുന്ന സ്വഭാവമാണോ നമുക്കുള്ളത്? അതോ എല്ലാത്തിനെയും വിമർശിക്കുകയും എല്ലാത്തിലും തിന്മ കാണുകയും ചെയ്യുന്ന രീതിയാണോ ഞാൻ പിന്തുടരുന്നത്.

നമ്മുടെ കണ്ണുകളിലൂടെ ദൈവത്തിന്റെ വെളിച്ചം നമ്മിലേക്കു പ്രവേശിക്കട്ടെ. ആ വെളിച്ചത്തിൽ മറ്റുള്ളവരെക്കൂടി ദൈവത്തിലേക്കു നയിക്കാൻ നമുക്കു സാധിക്കട്ടെ. അങ്ങനെ യഥാർഥ ദൈവമക്കളായി നമ്മൾ മാറട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.