സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം രണ്ടാം ബുധൻ സെപ്റ്റംബർ 21 മത്തായി 9: 9-13 ആരും പരിധിക്കു പുറത്തല്ല

ഈശോ, തന്റെ കൂടെ ആയിരിക്കാനായി മത്തായിയെ വിളിക്കുന്നു. മത്തായി എഴുന്നേറ്റ് ഈശോയെ അനുഗമിക്കുന്നു. ഈശോയെ അനുഗമിക്കാന്‍ തീരുമാനമെടുത്ത അദ്ദേഹം പിന്നീടൊരിക്കലും തന്റെ പഴയ ജീവിതരീതികളിലേക്ക് തിരികെ പോകുന്നില്ല. മരണം വരെ ഈശോയ്ക്കു വേണ്ടിയാണ്; അവിടുത്തെ സന്ദേശം മറ്റുള്ളവരിലേയ്ക്ക് എത്തിക്കാനായിട്ടാണ് മത്തായിയുടെ ജീവിതം.

ചുങ്കം പിരിക്കുന്നവനെ ശിഷ്യനാക്കുന്ന ഈശോയുടെ ചിത്രം, ആരും അവന്റെ പരിധിക്കു പുറത്തല്ല എന്ന സന്ദേശമാണ് നല്‍കുന്നത്. നമ്മളൊക്കെ ഏത് അവസ്ഥയിലാണെങ്കിലും ക്ഷണിക്കാനും സ്വീകരിക്കാനും സ്വന്തമാക്കാനും ഈശോ തയ്യാറാണ് എന്നതിനേക്കാളും വലിയ സന്തോഷകരമായ കാര്യം മറ്റെന്താണ്?സ്നേഹത്തിന്റെ പരിധിയില്‍ നിന്നും ആരെയും പുറത്താക്കാതിരിക്കുക. മറ്റുള്ളവരുടെ സ്വഭാവവും ജീവിതശൈലിയും രൂപവും സാമ്പത്തികസ്ഥിതിയുമൊക്കെ കാരണം നമ്മള്‍ പലരെയും നമ്മുടെ സൗഹൃദത്തിന്റെ പരിധിക്കു പുറത്തു നിര്‍ത്തുന്നു. എല്ലാവരെയും സ്നേഹിക്കുക എന്നതായിരിക്കട്ടെ നമ്മുടെയും ലക്ഷ്യം. അതാണ് ക്രിസ്തു പഠിപ്പിച്ച പാഠം. ശിഷ്യന്‍ നടക്കേണ്ട പാതയും അതാണ്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.