സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം രണ്ടാം ചൊവ്വ സെപ്റ്റംബർ 20 യോഹ. 3: 13-21 വെളിച്ചത്തിന്റെ മക്കൾ

“പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യർ പ്രകാശത്തേക്കാൾ അധികമായി അന്ധകാരത്തെ സ്നേഹിച്ചു. കാരണം, അവരുടെ പ്രവർത്തികൾ തിന്മയുള്ളവയായിരുന്നു” (19).

പ്രകാശത്തെയാണോ, അന്ധകാരത്തെയാണോ നമ്മൾ കൂടുതൽ സ്നേഹിക്കുന്നത് എന്നറിയാൻ നമ്മുടെ ചെയ്തികൾ എന്തൊക്കെയാണ്, എങ്ങനെയൊക്കെയാണ് എന്ന് നോക്കിയാൽ മതി. നമ്മിലെല്ലാവരിലും ദൈവം തന്റെ പ്രകാശം ചൊരിഞ്ഞിട്ടുണ്ട്. ആ പ്രകാശത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുന്ന വേളകളാണ് നമ്മുടെ പ്രാർത്ഥനാസമയം. പ്രാർത്ഥനകളിലൂടെ ദൈവത്തിൽ നിന്നുള്ള പ്രകാശം സ്വീകരിച്ച് വ്യത്യസ്തങ്ങളായ സത്ക്കർമ്മങ്ങളിലൂടെ മറ്റുള്ളവരിലേക്ക് ആ പ്രകാശം കടത്തിവിടേണ്ടവരാണ് നമ്മൾ. അങ്ങനെയാണ് നമ്മൾ വെളിച്ചത്തിന്റെ മക്കളായി മാറുന്നത്.

ഫാ. ജി .കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.