സീറോ മലബാർ ഉയിർപ്പുകാലം രണ്ടാം ശനി ഏപ്രിൽ 30 യോഹ. 9: 35-41 വിശ്വാസവും ജീവിതവും

“മനുഷ്യപുത്രനിൽ നീ വിശ്വസിക്കുന്നുവോ” എന്നാണ് കാഴ്ച ലഭിച്ചവനോടുള്ള ചോദ്യം. “ഞാൻ അവനിൽ വിശ്വസിക്കേണ്ടതിന് അവൻ ആരാണ്” എന്നൊരു മറുചോദ്യമാണ് ഉത്തരമായി അയാൾ ഉയർത്തിയത്. “നീ അവനെ കണ്ടുകഴിഞ്ഞു; നിന്നോട് സംസാരിക്കുന്നവൻ തന്നെയാണ് അവൻ” എന്ന് യേശുവിന്റെ മറുപടി. “ഞാൻ വിശ്വസിക്കുന്നു” എന്ന മറുപടിയോടെ അവൻ ഈശോയെ പ്രണമിക്കുന്നു. അവന്റെ ജീവിതത്തിന് മാറ്റാം വരികയാണ്.

വിശുദ്ധ കുർബാനയിലൂടെ ഈശോയെ കാണുകയും വിശുദ്ധ ഗ്രന്ഥത്തിലൂടെ ഈശോയെ കേൾക്കുകയും ചെയ്യുന്ന നമ്മൾ യഥാർത്ഥത്തിൽ ഈശോയിൽ വിശ്വസിക്കുന്നുണ്ടോ എന്ന് ധ്യാനിക്കേണ്ടത് ആവശ്യമാണ്. യഥാർത്ഥത്തിൽ വിശ്വസിക്കുന്നുവെങ്കിൽ അത് ജീവിതത്തിലൂടെ പ്രകടമാകേണ്ടതാണ്. ഈശോയിലുള്ള വിശ്വാസം ജീവിതത്തിലൂടെ പ്രഘോഷിക്കാൻ നമുക്ക് സാധിക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.