സീറോ മലബാര്‍ ഉയിര്‍പ്പുകാലം അഞ്ചാം ബുധന്‍ മെയ് 21 യോഹ. 3: 1-8 ജലത്തിലും അരൂപിയാലും വീണ്ടും ജനനം

ഇരുളിന്റെ മറവുപറ്റി ഈശോയുടെ അടുത്തെത്തുകയാണ് നിക്കദേമോസ്! ഇരുളിന്റെ മറവുപറ്റി വരുന്നവനും വെളിച്ചത്തിലേക്കു പ്രവേശിക്കാം എന്ന സൂചന നൽകുകയാണ് ഈ വചനഭാഗം. വെളിച്ചത്തിലേക്ക് – ദൈവരാജ്യത്തിലേക്കു വരാനുള്ള വഴിയും ഈശോ പറയുന്നു. ‘വീണ്ടും ജനിക്കുക – ജലത്താലും ആത്മാവിനാലും ജനിക്കുക.’

ആത്മാവിനാൽ ജനിക്കുക, നയിക്കുക എന്നുവച്ചാൽ നമ്മൾ എവിടെ പോകണമെന്ന് ദൈവം ആഗ്രഹിക്കുന്നുവോ അവിടേക്കെല്ലാം നയിക്കപ്പെടാൻ നാം നമ്മെത്തന്നെ പൂർണ്ണമായും ദൈവത്തിന്റെ കരങ്ങളിൽ ഏൽപിച്ചുകൊടുക്കുക എന്നർഥം. നിക്കോദേമോസിന് ഈശോ നൽകുന്ന സന്ദേശം ഇതാണ് – വ്യത്യസ്തമായ ഒരു ദിശയിലേക്ക് ദൈവം ആഗ്രഹിക്കുന്നതുപോലെ നീങ്ങാൻ തയ്യാറാകുക. നമ്മളും അതുപോലെ തന്നെയാകണം. ദൈവത്തിന്റെ ആത്മാവ് നിർദേശിക്കുന്ന പുതിയ ദിശയിലേക്കു സഞ്ചരിക്കാനും അവിടുത്തെ വഴി പിന്തുടരാനും എപ്പോഴും നമ്മൾ തയ്യാറായിരിക്കണം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.